ആലംകോട്ട് കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏല്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

ei8F7E684529

ആറ്റിങ്ങൽ : ആലംകോട്ട് കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏല്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

വിളവൂർക്കൽ, തെങ്ങാംകോട്, കിഴക്കുംകര പുത്തൻ വീട്ടിൽ അരുൺ (22) ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ മാർച്ച്‌ 23നു വൈകുന്നേരം പഠനം കഴിഞ്ഞ് കോളേജിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ മുൻ സുഹൃത്തായ പ്രതി വഴിയിൽ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് കേസ്.

പ്രതിയെ കഴിഞ്ഞ ദിവസം ആലംകോട് ഭാഗത്ത്‌ നിന്ന് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!