Search
Close this search box.

കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

IMG-20230329-WA0036

അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ബഹുനില മന്ദിരത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്ത സാഹചര്യം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നതാണെന്ന് കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി ആരോപിച്ചു.

കഴിഞ്ഞ കുറേ വർഷക്കാലമായി സെഷണൽ സമ്പ്രദായത്തിൽ തുടരുന്ന അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി രക്ഷിതാക്കളുടേയും പൊതു സമൂഹത്തിന്റെയും ആശങ്കയകറ്റണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ആവശ്യപ്പെട്ടു.

ഉപജില്ലാ പ്രസിഡന്റ് റ്റി.യു. സഞ്ജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിഎസ്ടിഎ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ എൻ. സാബു, ആർ. ശ്രീകുമാർ, ജില്ലാ ഭാരവാഹികളായ വി. വിനോദ്, സി.എസ്. വിനോദ്, ആർ.എസ്. ലിജിൻ, ഉപജില്ലാ ഭാരവാഹികളായ പി. രാജേഷ്, ആർ.എ. അനീഷ് എന്നിവർ സംസാരിച്ചു.

നഗരസഭാ സെക്രട്ടറിയ്ക്ക് ഇതു സംബന്ധിച്ച നിവേദനം സംഘടനയുടെ നേതൃത്വത്തിൽ നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!