മംഗലപുരം ഗ്രാമപഞ്ചായത്തിലെ 2023-24 വർഷത്തെ ബഡ്ജറ്റ് പ്രസിഡന്റ് സുമ ഇടവിളാക ത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് മുരളീധരൻ അവതരിപ്പിച്ചു.
ആകെ വരവ് 58,29,60,720 ആകെ ചെലവ് 57,6530673 നീക്കിയിരിപ്പ് 64,30047. വിശദമായ ചർച്ചയ്ക്ക് ശേഷം ബഡ്ജറ്റിന് അംഗീകാരം നൽകി.
ലൈഫ് ഭവന പദ്ധതി പ്രകാരം തിരഞ്ഞെടുത്തിട്ടുള്ള അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും ഭവനം ലഭ്യമാക്കുന്നതിനായി 6 കോടി രൂപയും പട്ടികജാതി ഗുണഭോക്താക്കളുടെ ഭവന പുനരുദ്ധാരണത്തിനായി 60 ലക്ഷംരൂപയും, ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്ന ഷോപ്പിംഗ് കോംപ്ലക്സിന് പകരമായി ദേശീയപാത അതോറിറ്റിയിൽ നിന്നും ലഭ്യമാകുന്ന നഷ്ടപരിഹാരം ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭ്യമാക്കി ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നതിനും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ വനിതകളുടെയും, കുട്ടികളുടെയും, യുവാക്കളുടെയും ശാരീരിക മാനസിക ഉല്ലാസത്തിനായി എം.ജി. എൻ. ആർ. ഇ. ജി. എസ്. പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിലുള്ള സ്ഥാപിക്കുന്നതിനായി ടർഫ് സ്ഥാപിക്കുന്നതിനായി 1 കോടി 10 ലക്ഷം രൂപയും വനിതാ ക്യാന്റീനിനായി 15 ലക്ഷം രൂപ, ജാഗ്രത സമിതി, ജ്വാല 3 ലക്ഷം രൂപ, നാപ്കിൻ വെൻന്റിംഗ് മെഷീൻ 75000/-, മെൻസ്ട്രൽ കപ്പ് വിതരണം 250000/- ഒരു യൂണിറ്റിന് ഒരു സംരംഭത്തിനായി 3 ലക്ഷം രൂപ, കാർഷിക സമൃദ്ധി പദ്ധതിക്കായി 10 ലക്ഷം രൂപ, കറവ പശുവിന് കാലിത്തീറ്റ 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.