കിളിമാനൂർ : വിദ്യാർത്ഥികളുടെ കൂട്ടത്തലിൽ ഏറെ ചർച്ചകൾ സൃഷ്ടിച്ച കിളിമാനൂർ പഴയകുന്നുമ്മൽ ബസ് സ്റ്റാൻഡിൽ വീണ്ടും യൂണിഫോമിൽ വിദ്യാർത്ഥികളുടെ തമ്മിലടി. ഇന്ന് വൈകുന്നേരം 3അര മണിയോടെയാണ് കൂട്ടത്തല്ല് നടന്നത്. പരീക്ഷ കഴിഞ്ഞ് എത്തിയ വിദ്യാർത്ഥികൾ ആണ് അടിപിടി ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ പോലീസ് കാവൽ ഇല്ലാത്തതാണ് ഇത്തരം കൂട്ടത്തല്ലുകൾക്ക് വഴിയൊരുങ്ങുന്നത് എന്നാണ് യാത്രക്കാർ പറയുന്നത്. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഉണ്ടായിരുന്ന ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ ഈ കൂട്ടത്തല്ല് എല്ലാവരെയും പരിഭ്രാന്തിയിലാഴ്ത്തി.
കൂട്ടത്തല്ലിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആണ്. യൂണിഫോം ഇല്ലാതെ എത്തിയ ഒരു വിദ്യാർത്ഥിയെ ഒരുപാട് വിദ്യാർത്ഥികൾ ചേർന്നു വളഞ്ഞിട്ട് മർദിക്കുന്ന രംഗങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. എന്നാൽ ഇത് സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ പരാതി ഒന്നും എത്തിയില്ലെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.
ഇതിന് മുൻപും ഇതേ ബസ് സ്റ്റാൻഡിൽ സമാനമായ രീതിയിൽ വിദ്യാർത്ഥി തമ്മിൽ തല്ലിയിട്ടുണ്ട്.