തകരപ്പറമ്പ് :പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി സ്കൂൾതലത്തിൽ നടപ്പിലാക്കുന്ന പ്രാദേശിക പഠനോത്സവം തകരപ്പറമ്പ് ജംഗ്ഷനിൽ വച്ച് നടന്നു.
മൂന്നാം ക്ലാസ്സിലെ അനാമിക എസ് അധ്യക്ഷയായ ചടങ്ങ് കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് മനോജ് ടി. ആർ ഉദ്ഘാടനം നിർവഹിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ നിവേദ്യ ആർ.എസ് സ്വാഗതം പറഞ്ഞു വിവിധ വിഷയമേഖലകളെ ആസ്പദമാക്കി ഈ അധ്യയന വർഷം കുട്ടികൾ നേടിയ മികവുകളെ സർഗ്ഗവാസനയോടെ പൊതുവിടങ്ങളിൽ അവതരിപ്പിക്കാനും അതുവഴി പൊതുവിദ്യാലയങ്ങളുടെ മികവ് ജനശ്രദ്ധയെ ആകർഷിക്കുകയും ചെയ്യുകയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
പ്രസ്തുത ചടങ്ങിൽ കിളിമാനൂർ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സാബു വി. ആർനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ മനോജ് ആദരിച്ചു. പഞ്ചായത്ത് വികസന കാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജയകാന്ത്, ബ്ലോക്ക് മെമ്പർ ബൻഷാ ബഷീർ, പിടിഎ പ്രസിഡന്റ് പി ധനേഷ് പൂർവ്വ വിദ്യാർത്ഥിയായ സിദ്ധരാമൻ നായർ, ഷെരീഫ ടീച്ചർ ദിവ്യാ ദാസ്.ഡി, പ്രഥമാധ്യാപികയായ ഷീജ ,വിദ്യാർത്ഥികളായ സിദ്ധാർഥ്, നിരഞ്ജന, നിധി എന്നിവർ സംസാരിച്ചു.