Search
Close this search box.

മണമ്പൂർ ഗ്രാമപഞ്ചായത്ത് ഓട്ടോറിക്ഷകൾ നൽകി

IMG-20230402-WA0023

മണമ്പൂർ ഗ്രാമപഞ്ചായത്ത് 2022- 23 സാമ്പത്തിക വർഷം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി 3 പേർക്ക് ഓട്ടോറിക്ഷ നൽകുന്ന പദ്ധതി നടപ്പിലാക്കി.

പഞ്ചായത്ത് പ്രസിഡൻ്റ് എ. നഹാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത സുന്ദരേശൻ താക്കോലും ആർസി ബുക്കും ഗുണഭോക്താക്കൾക്ക് കൈമാറി. ഈ പദ്ധതിയിലൂടെ 3 കുടുംബങ്ങൾക്ക് ആശ്വാസമേകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡൻ്റ് എ. നഹാസ് പറഞ്ഞു.

ജനപ്രതിനിധികളായിട്ടുള്ള എസ്. അക്ബർ, ലിസി വി. തമ്പി , ജയന്തി എൻ , പി. സുരേഷ് കുമാർ , സെക്രട്ടറി ബിജുകുമാർ , നിർവ്വഹണ ഉദ്യോഗസ്ഥർ വീണ, ഷഹ്ന എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!