പെരിങ്ങമ്മല : പെരിങ്ങമ്മല ചിറ്റൂർ മുസ്‌ലിം ജമാഅത്തിൽ വലിയുല്ലാഹി ചിറ്റൂർ പള്ളി മുസ്‌ലിയാർ 78ആം ആണ്ട് നേർച്ച ഏപ്രിൽ 6,7,8 തീയതികളിലായി നടക്കും.
ഏപ്രിൽ ആറിന് വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം വിതുര മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സയ്യിദ് മുഹമ്മദ്കോയ തങ്ങൾ ബാഫഖി അൽ അസ്ഹരി ഉദ്ഘാടനം നിർവഹിക്കും. ചിറ്റൂർ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എം നിസാർ മുഹമ്മദ് സുൽഫി അധ്യക്ഷത വഹിക്കും. ഹാഫിസ് മുഹമ്മദ് റബാഹ് മുസ്‌ലിയാർ ഖുർആൻ പാരായണം ചെയ്യും.
ചിറ്റൂർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാമും മുദരിസുമായ എ.ഷറഫുദ്ദീൻ ബാഖവി പാലാംകോണം മുഖ്യപ്രഭാഷണം നിർവഹിക്കും.
ജമാഅത്ത് ഉപദേശക സമിതി ചെയർമാൻ എം ബദറുദ്ദീൻ, ജമാഅത്ത് വൈസ് പ്രസിഡന്റുമാരായ എ.നിസാറുദ്ദീൻ മുത്തിപ്പാറ, എം സിറാജുദ്ദീൻ ഇരപ്പുപാറയിൽ, എ സൈഫുദ്ദീൻ ചിറ്റൂർ, ജമാഅത്ത് ജോയിൻ സെക്രട്ടറി എസ് സക്കീർഹുസൈൻ, ജമാഅത്ത് കമ്മിറ്റി അംഗം ഐ അബ്ദുൽ ജലീൽ, ഉപദേശക സമിതി അംഗങ്ങളായ എൻ അബ്ദുൽഅസീസ് ആറ്റുമൂഴി, എം എം യൂസഫ് ചിറ്റൂർ തുടങ്ങിയവർ പങ്കെടുക്കും.
ചിറ്റൂർ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി എ മൂസ കുഞ്ഞ് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തിൽ ട്രഷറർ ഇ നാസിമുദ്ദീൻ നന്ദി രേഖപ്പെടുത്തും.
ഏപ്രിൽ ഏഴിന് വൈകുന്നേരം നാലുമണിക്ക് വേയ്ക്കൽ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം തടിക്കാട് സയീദ് ഫൈസി ബദർ ദിന പ്രഭാഷണം നിർവഹിക്കും. തുടർന്ന് മുനീറുൽ ഇസ്ലാം അറബിക് കോളേജിൽ നിന്നും ഖുർആൻ മനപ്പാഠമാക്കിയ ചിറ്റൂർ ഇംതിഹാസ് നാസിമുദ്ദീന് സനദ് നൽകും.
ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ബീമാപള്ളി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സയ്യിദ് നജുമുദ്ധീൻ പൂക്കോയ തങ്ങൾ അൽ യമാനി അൽ ഖാദിരി നാദാപുരം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
ചിറ്റൂർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഷറഫുദ്ദീൻ ബാഖവി പാലാംകോണം, മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സയ്യിദ് മിസ്ബാഹി കോയ തങ്ങൾ അൽ ബാഫഖി, മുതിയാൻ കുഴി മസ്ജിദ് ഇമാം ആസിം ജൗഹരി, ചിറ്റൂർ മുസ്ലിം ജമാഅത്ത് അസിസ്റ്റൻറ് ഇമാം എം ഷുജാഹിദ്ദീൻ മുസ്ലിയാർ,ഇടവം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഇർഷാദ് ബാഖവി, ഡോ എ അഷ്റഫ് മൗലവി പെരിങ്ങമ്മല, ഇടവം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം എം ഹുസൈൻ ദാരിമി,പാവല്ല അറബിക് കോളേജ് മുദരിസ് അൻവർ മൗലവി, മൈലക്കുന്ന് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സ്വലാഹുദ്ദീൻ മന്നാനി, ഗാർഡ് സ്റ്റേഷൻ മസ്ജിദ് ഇമാം നൗഷാദ് മന്നാനി, മൻസൂർ മന്നാനി വില്ലിപ്പയിൽ,സദ്ദാം ഹുസൈൻ മന്നാനി ഇടവം, നജിമുദീൻ മൗലവി പെരിങ്ങമ്മല,അബ്ദുൽ സലാം മൗലവി കാട്ടിലകുഴി,അഫ്സൽ റബ്ബാനി ചിറ്റൂർ, സജീർ മന്നാനി കൊച്ചുവിള, മുഹമ്മദ് ഗൗസ് റഷാദി കൊച്ചുവിള, ശിഹാബുദ്ദീൻ മൗലവി ബൗണ്ടർ ജംഗ്ഷൻ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് അന്നദാനത്തോടെ സമ്മേളനം സമാപിക്കും.