വെഞ്ഞാറമൂട് : വലിയകട്ടക്കാൽ മുരൂർകോണം സ്വദേശി മോഹൻദാസ് (70) ആണ് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാതനായി . തങ്കപ്പൻപിള്ള രുഗ്മിണി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ഇദ്ദേഹം ഏറെ നാളായി ചികിൽസയിലായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു. പരേതനായ അവനവഞ്ചേരി മുരളിയുടെ സഹോദരൻ കൂടിയായിരുന്നു ഇദ്ദേഹം. 1970 കാലങ്ങളിൽ ആറ്റിങ്ങൽ മേഖലയിലെ കലാകായിക പ്രവർത്തനങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ച ആളാണ് ടി.ആർ.മോഹൻദാസ്.
സഞ്ചയന കർമ്മങ്ങൾ ഏപ്രിൽ 9 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ വെച്ച് നടക്കും.
ഭാര്യ : വത്സല
മക്കൾ : ദിവ്യ.വി.ദാസ്, ദീപ്തി.വി.ദാസ്, ദീപ.വി.ദാസ്
മരുമക്കൾ : ശ്രീകുമാർ, സജി, പ്രവീൺ
സഹോദരങ്ങൾ : അവനവഞ്ചേരി മുരളി(Late), ടി.ആർ.കോമളകുമാരി, ടി.ആർ.രാജുകുട്ടൻ, ടി.ആർ.മണി, ടി.ആർ.ഗീത