മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്ത് സിഡിഎസിൻ്റെ നേതൃത്വത്തിൽ തൊപ്പിച്ചന്തയിൽ പ്രവർത്തിച്ചു വരുന്ന കേരള ചിക്കൻ യൂണിറ്റിന് ഒന്നര ലക്ഷം രൂപയുടെ ധനസഹായം ഷീജയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് എ നഹാസ് കൈമാറി.
കേരള സർക്കാറിൻ്റെ ‘എൻ്റെ തൊഴിൽ എൻ്റെ അഭിമാനം’ എന്ന പദ്ധതിയുടെ ഭാഗമായ് കുടുംബശ്രീ സഹായത്തോടെ സ്വയംതൊഴിൽ സംരംഭം വിജയകരമായി നടപ്പിലാക്കുന്നതിന് മണമ്പൂർ ഗ്രാമപഞ്ചായത്ത് നേതൃത്വം നൽകി വരുന്നു. സ്വയംസംരംഭകരെ സഹായിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്നും കുടുംബശ്രീയ്ക്കും മറ്റും ആവശ്യമായ സഹായങ്ങൾ നൽകുമെന്നും പ്രസിഡൻറ് അറിയിച്ചു.
വൈസ് പ്രസിഡന്റ് ലിസി. വി. തമ്പി, സിഡിഎസ് ചെയർപേഴ്സൺ ശകുന്തള,പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ , സിഡിഎസ് മെമ്പർ സെക്രട്ടറി ബിനു എസ്, എച്ച്സി സജി, അക്കൗണ്ടൻ്റ് ശാന്തി എന്നിവർ പങ്കെടുത്തു.