തിരുവനന്തപുരം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ റംസാൻ ക്യാമ്പയിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാ സൗഹൃദ സംഗമവും ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡൻറ് കെ എം ഹാഷിം ഹാജിയുടെ അധ്യക്ഷതയിൽ കവടിയാർ മർകസ് ഹാളിൽ സംസ്ഥാന സമിതി അംഗം സി എ ഹൈദ്രോസ് ഹാജി എറണാകുളം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിഎ സൈഫുദ്ദീൻ ഹാജി മുഖ്യപ്രഭാഷണം നടത്തി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര സമിതി അംഗം വിഴിഞ്ഞം അബ്ദുൽ റഹ്മാൻ സഖാഫി,ജില്ലാ ഭാരവാഹികളായ മുഹമ്മദ് സിയാദ് കളിയിക്കവിള, ജാഫർ ഫാളിലി നടയറ, എം അബുൽ ഹസൻ, മുഹമ്മദ് റാഫി, സനോജ് വഴിമുക്ക്, മുഹമ്മദ് സുൽഫിക്കർ വള്ളക്കടവ്, നിസാമുദ്ദീൻ പെരുമാതുറ, ഷറഫുദ്ദീൻ പോത്തൻകോട്, മാഗ്ദാദ് ഹാജി ബീമാപള്ളി തുടങ്ങിയവർ സംസാരിച്ചു.