മാതൃഭൂമി സീഡ് ഹരിത വിദ്യാലയം അവാർഡ് തുടർച്ചയായി നാലാം തവണയും തോന്നയ്ക്കൽ സ്കൂളിന്

ei0BLVD2553

മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി ജിഎച്ച്എസ്എസ് തോന്നയ്ക്കൽ സ്കൂൾ.

തുടർച്ചയായി നാലാമത്തെ വർഷമാണ് ഈ അംഗീകാരം സ്കൂളിന് ലഭിക്കുന്നത്. മാതൃഭൂമിയുടെ ജെം ഓഫ് സീഡ് അവാർഡ് കൃഷ്ണശ്രീ എം എം നേടി. പഠനത്തോടൊപ്പം മണ്ണിലേക്ക് ഇറങ്ങിയും സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെട്ടും സീഡ്ക്ലബ്ബിലെ കുട്ടികൾ മാതൃകയായി.

സ്കൂളിലും വീട്ടുമുറ്റത്തും മട്ടുപ്പാവിലും ജൈ വ പച്ചക്കറിത്തോട്ടം ഒരുക്കി. തക്കാളി, വെണ്ട, പച്ച ചീര, പയർ, കോളിഫ്ലവർ , മുളക്, വഴുതനങ്ങ എന്നിവ സ്കൂളിൽ കൃഷിചെയ്ത് വിളവെടുത്തു. പഠനത്തോടൊപ്പം പുന്നൈക്കുന്നം ഏലായിൽ നെൽ കൃഷി ഇറക്കി. വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

നാടൻ ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂലൈ 1 ചക്ക ദിനത്തിൽ ചക്ക ഭക്ഷ്യ മേള സംഘടിപ്പിച്ചു . ഇതിന്റെ വിറ്റ് വരവ് തുക സ്കൂൾ ചികിത്സ ഫണ്ടിലേക്ക് നൽകി സീഡ് കുട്ടികൾ മാതൃകയായി. പുഴ നടത്തം, വയൽ സന്ദർശനം പോലുള്ള പഠന യാത്രകൾ സംഘടിപ്പിച്ചു. മത്സ്യകൃഷി, മധുര വനം വാഴക്കൂട്ട് പദ്ധതി, ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടപ്പിലാക്കി. ജൈവവൈവിധ്യ ഉദ്യാനം നല്ല രീതിയിൽ സംരക്ഷിക്കുന്നു.

സ്കൂളിന്റേതായ ബയോഡേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കി. സീസൺ വാച്ചിലൂടെ വൃക്ഷങ്ങളെ നിരീക്ഷിക്കുന്നു. സ്കൂളിലെ സീഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സീഡ് കോഡിനേറ്റർ സൗമ്യ എസ് ആണ്.ഹെഡ് മാസ്റ്റർ സുജിത് എസ്, അധ്യാ പികയായ ജിത, പി ടി എ അംഗങ്ങൾ എന്നിവർ സീഡ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!