ഫോബ്സിന്റെ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി മലയാളി വ്യവസായികൾ

eiYCKO728308

ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിങ്ങുമായി ഈ വർഷത്തെ ഫോബ്സ് ആഗോള പട്ടിക പുറത്ത്. ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ ആകെ ഒമ്പത് മലയാളികളാണുള്ളത്.

  • പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആണ്. 5.3 ബില്യൺ ഡോളർ (530 കോടി ഡോളർ)ആഗോള റാങ്കിംഗിൽ 497 സ്ഥാനത്തും ഇന്ത്യൻ പട്ടികയിൽ ഇരുപത്തി രണ്ടാം സ്ഥാനത്തുമാണ് യൂസഫലി.
  • ക്രിസ് ഗോപാലകൃഷ്ണൻ – 3.2 ബിലൺ (320 കോടി ഡോളർ)
  • രവി പിള്ള – 3.2 ബില്യൺ (320 കോടി ഡോളർ)
  • സണ്ണി വർക്കി – 3 ബില്യൺ (300 കോടി ഡോളർ)
  • ജോയ് ആലുക്കാസ് – 2.8 ബില്യൺ (280 കോടി ഡോളർ)
  • ഡോ ഷംസീർ വയലിൽ – 2.2 ബില്യൺ (220 കോടി ഡോളർ)
  • ബൈജു രവീന്ദ്രൻ – 2.1 ബില്യൺ (210 കോടി ഡോളർ)
  • എസ്.ഡി. ഷിബുലാൽ – 1.8 ബില്യൺ (180 കോടി ഡോളർ)
  • കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി – 1 ബിലൺ (100 കോടി ഡോളർ)

ലോകത്താകെ 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോബ്സ് സമ്പന്ന പട്ടികയിൽ 211 ബില്യൺ ഡോളർ ആസ്തിയുമായി ലൂയി വിറ്റൻ, സെഫേറ ആഡംബര ബ്രാൻ ഡുകളുടെ ഉടമയായ ബെർണാർഡ് അർണോൾട്ടാണ് പട്ടികയിൽ ഒന്നാമതായി എത്തിയത്. ടെസ് ലയുടെ ഇലോൺ മുസ്ക് 180 ബില്യൺ ഡോളർ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് 114 ബില്യൺ ഡോളർ എന്നിവരാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

169 ഇന്ത്യക്കാരുൾപ്പെട്ട പട്ടികയിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി (83.4 ബില്യൺ), അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (47.2 ബില്യൺ), എച്ച്.സി. എൽ. സ്ഥാപകൻ ശിവ് നാടാർ (25.6 ബില്യൺ) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളി. ആഗോള അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തും അദാനി ഇരുപത്തി നാലാം സ്ഥാനത്തുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!