Search
Close this search box.

പൗര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കങ്ങൾ കേന്ദസർക്കാർ അവസാനിപ്പിക്കണം -സി.പി.ഐ

IMG-20230405-WA0005

വർക്കല : ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കപ്പെടുകയും പൗരസ്വാതന്ത്ര്യത്തെ ഹനിക്കപ്പെടുകയും ചെയ്യുന്ന കേന്ദ്രസർക്കാർ സമീപനം അവസാനിപ്പിക്കണമെന്ന് സി.പി.ഐ വർക്കല മണ്ഡലം ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.

സാമൂഹിക നീതിക്കും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകേണ്ടത് ഇടതുപക്ഷത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്വമാണെന്ന് ജനറൽ ബോഡി യോഗം വയലിൽ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.ഐ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ അഭിപ്രായപ്പെട്ടു.ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്റെ വിലയേറിയ വിഭവങ്ങൾ ഭരണകൂട ഒത്താശയോടെ കവരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി. മണിലാൽ അധ്യക്ഷത വഹിച്ചു. വർക്കല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ബീവിജാൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശരണ്യ സുരേഷ്, മടവൂർ നാസർ, സി. രാജീവ്, നബീൽ വഹാബ്, മുത്താന നാസർ എന്നിവർ സംസാരിച്ചു. വർക്കല മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി മടവൂർ സലിം സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം ഷിജി ഷാജഹാൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!