ബാലവേദി പൗഡിക്കോണം മേഖല കമ്മിറ്റി സംഘടിപ്പിച്ച ബാലകലോൽസവം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഞാണ്ടൂർക്കോണം കമ്യൂണിറ്റി ഹാളിൽ നടന്നചടങ്ങിൽബാലവേദി സെക്രട്ടറി സാന്ദ്ര എസ്. അധ്യക്ഷയായി. ശില്പ എസ്.ആർ. സ്വാഗതം പറഞ്ഞു. യുവകലാസാഹിതി ജില്ല സെക്രട്ടറി അഡ്വ.സി.എ. നന്ദകുമാർ, ശരത്ചന്ദ്രൻനായർ, അഡ്വക്കേറ്റ് പ്രതീഷ്ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ വസന്തകുമാർ , എന്നിവർ സംസാരിച്ചു. കൺവീനർ ഷാനു ആർ.ജി. നന്ദി പറഞ്ഞു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
