മകനു പിന്നാലെ അമ്മയും വിട വാങ്ങി, ആറ്റിങ്ങൽ സ്വദേശിനി രുഗ്മിണിഅമ്മ നിര്യാതയായി

ei8LKJ853579

ആറ്റിങ്ങൽ: കല്ലുവിള വീട്ടിൽ രുഗ്മിണിഅമ്മ (96) നിര്യാതയായി. പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യയാണ് രുഗ്മിണിഅമ്മ. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്ന ഇവർക്ക് ഇന്ന് ഉച്ചക്ക് 1 മണിയോടെ അന്ത്യം സംഭവിക്കുക ആയിരുന്നു. രുഗ്മിണി അമ്മയുടെ രണ്ടാമത്തെ മകൻ മോഹൻദാസ് കഴിഞ്ഞ ആഴ്ച്ചയാണ് മരണപ്പെട്ടത്. മകന്റെ സഞ്ചയന കർമ്മങ്ങൾ നാളെ നടക്കാനിരിക്കെയാണ് മാതാവും വിടവാങ്ങിയത്. പരേതനായ അവനവഞ്ചേരി മുരളിയുടെ മാതാവു കൂടിയാണ് രുഗ്മിണ് അമ്മ. പരേതയുടെ മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5 മണിക്ക് അവനവഞ്ചേരിയിലെ സ്വവസതിയിൽ വെച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മക്കൾ : അവനവഞ്ചേരി മുരളി (Late), മോഹൻദാസ് (Late), കോമളകുമാരി (നഗരസഭ മുൻ കൗൺസിലർ), രാജുക്കുട്ടൻ, മണി, ഗീത

മരുമക്കൾ : സാവിത്രികുട്ടി അമ്മ, വത്സല, രാജസേനൻ നായർ, ഗീത, രാധികാമണി, രാധാകൃഷ്ണൻ നായർ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!