Search
Close this search box.

വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

eiZENK917668

പള്ളിക്കൽ : മുൻ വിരോധത്താൽ സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ ലക്ഷം വീട് കോളനിയിൽ നിതിനാണ് അറസ്റ്റിലായത്.

മടവൂർ സ്വദേശിയായ പരാതിക്കാരിയെയും സഹോദരിയെയും ഇക്കഴിഞ്ഞ ഏപ്രിൽ 9ന് ഉച്ചയോടെയാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞുകൊണ്ട് ദേഹോപദ്രവം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

പരിക്കേറ്റ പരാതിക്കാരി ആശുപത്രിയിൽ ചികിൽസ തേടി. പള്ളിക്കൽ സി. ഐ. ശ്രീജേഷ്, എസ്. ഐ. സഹിൽ എം. ബാബു, എഎസ്ഐ മനോജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!