വെഞ്ഞാറമൂട്ടിൽ ഓട്ടോറിക്ഷയിൽ വില്പന നടത്തിയ വിദേശ മദ്യം പിടികൂടി.

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ ഓട്ടോറിക്ഷയിൽ വില്പന നടത്തിയ വിദേശ മദ്യം പിടികൂടി. നെടുമങ്ങാട് സർക്കിൾ ആഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വെഞ്ഞാറമൂട് മാർക്കറ്റിലും പരിസര പ്രദേശത്തും KL 21_ F 2674 നമ്പർ ആട്ടോറിക്ഷയിൽ വച്ച് വിദേശമദ്യം വിൽപ്പന നടത്തുകയായിരുന്ന ഇടത്തറ സ്വദേശിയായ സുകുമാരന്റെ മകൻ വിജയനെ അറസ്റ്റ് ചെയ്തത്. അബ്കാരി നിയമ പ്രകാരം കേസ് എടുത്തു. പരിശോധനയിൽ പി.ഒ അനിൽകുമാർ, സിഇഒമാരായ ബിജു , പ്രശാന്ത്, ഗോപകുമാർ , സജികുമാർ ഡ്രൈവർ സജീബ് എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!