കേരളത്തിലെ പ്രമുഖ വസ്ത്രവ്യപാര സ്ഥാപനമായ സ്വയംവര സിൽക്‌സിന്റെ തീം സോങ് ഇന്ന് ഔദ്യോഗികമായി റിലീസ് ചെയ്തു.സ്വയംവര സിൽക്‌സ് ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാൻ അഭിനയിച്ച മ്യൂസിക്കൽ ആൽബത്തിൽ അനിഖ സുരേന്ദ്രൻ, വീണ നന്ദകുമാർ, ഗായകൻ ജി വേണുഗോപാൽ, മീര നായർ തുടങ്ങിയ താരനിരയുമുണ്ട്.
പാരമ്പര്യവും ആധുനികതയും ഇഴചേർന്ന വിവാഹ ആഘോഷങ്ങൾ മുഖ്യപ്രമേയമായി വരുന്ന മ്യൂസിക്കൽ ആൽബത്തിൽ സഹോദരി-സഹോദര ബന്ധം വർണ്ണാഭമായി ചിത്രീകരിച്ചിരിക്കുന്നു. പ്രോജക്ട് കൺസപ്റ്റ് ആൻഡ് ഐഡിയെഷൻ പ്രദീപ് എസ് നായർ. അപ്പുണ്ണി നായരാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ജെബിനാണ് സിനിമാട്ടോഗ്രാഫർ. സ്റ്റീൽസ് ഷാഫിയും മ്യൂസിക്ക് വിഷ്ണു വിജയ്യും നിർവഹിച്ചിരിക്കുന്നു. ഹരിനാരായണനാണ് ലിറിക്സ്. ഹരിചരണും ശ്രീരഞ്ജിനി കോടമ്പള്ളിയുമാണ് ഗാനാലാപനം.