ആറ്റിങ്ങൽ : ഏപ്രിൽ 14 ദേശീയ അഗ്നിശമന സേനാ ദിനത്തിൽ ആറ്റിങ്ങൽ അഗ്നിശമന സുരക്ഷ നിലയത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള പതാക ഉയർത്തി സേനാംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ദേശീയ അഗ്നി ശമന സുരക്ഷാ ദിനത്തിൻ്റെ മഹത്വത്തെ കുറിച്ചും അതിൻ്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു.
1944 ഏപ്രിൽ 14 ന് ബോംബെ തുറമുഖത്തു വച്ച് ഒരു കപ്പലിൽ തീപിടിക്കുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 71 അഗ്നിശമന ജീവനക്കാർ രക്ഷാപ്രവർത്തനത്തിനിടയിൽ തീയിൽപ്പെട്ട് രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തു. ആ ദിനത്തിൻ്റെ ഓർമ്മപ്പെടുത്തലിനു വേണ്ടി ധീര സേനാനികൾക്ക് പ്രണാമമർപ്പിച്ചു കൊണ്ട് ദേശീയ അഗ്നിശമന സേനാ ദിനമായി ആചരിക്കുന്നു.