ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമത്ത് യാത്രക്കാരന്റെ ഫോണും പണവും പിടിച്ചുപറിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അയിരൂപ്പാറ തുണ്ടത്തിൽ ശാസ്തവട്ടം സ്വദേശി പ്രവീൺ (33), മാമം പന്തലക്കോട് പാട്ടത്തിൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ദിലീഷ്(33) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി 10 മണിക്ക് മാമത്ത് ബസ് കാത്ത് നിന്ന കടുവയിൽ സ്വദേശി ജയലാലിന്റെ പോക്കറ്റിൽ നിന്നും 25000 രൂപ വില വരുന്ന ഫോണും 31000 രൂപയും പിടിച്ചു പറിച്ച കേസിലാണ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയത്.
ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രാത്രി കാലങ്ങളിൽ ഈ പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ പട്രോളിംഗ് ഉണ്ടാകുമെന്നും എസ്എച്ച്ഒ അറിയിച്ചു.