കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കിളിമാനൂർ ജംഗ്ഷനിലെ കടയിൽ വച്ച സ്ത്രീയോട് മദ്യപിച്ച് അപമര്യാദ കാട്ടിയ കേസിൽ പ്രതി അറസ്റ്റിൽ.
നഗരൂർ തകരപറമ്പ് അജ്മൽ മൻസിലിൽ അൻസാരി(48)യെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ വിജിത്ത് കെ. നായർ, രാജി കൃഷ്ണ എന്നിവർ ചേർന്ന സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു