കല്ലമ്പലം മാർക്കറ്റിൽ പഴകിയ മത്സ്യം വിൽക്കുന്നു എന്നതിന്റെ വിവരത്തിൽ വർക്കലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി.
80 കിലോയോളം വരുന്ന ചൂരയും, കൊഴിചാളയും ആണ് പിടികൂടിയത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു.
ഭക്ഷ്യസുരക്ഷാ ലാബിന്റെ സഹായത്തോടെയാണ് മത്സ്യം പരിശോധിച്ചത്. പഴകിയ മത്സ്യത്തിൽ അമോണിയുടെ സാന്നിധ്യം കണ്ടെത്തി.
വരും ദിവസങ്ങളിൽ മാർക്കറ്റുകളിൽ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.