റമദാൻ 27ആം രാവിന്റെ പ്രാർത്ഥനകളിൽ പങ്കെടുത്ത് മടങ്ങവേ അപകടം, വെഞ്ഞാറമൂട് സ്വദേശിയായ 16കാരൻ മരിച്ചു

eiTAFM74057

കാർ അപകടത്തിൽ വെഞ്ഞാറമൂട് സ്വദേശിയായ 16കാരൻ മരിച്ചു. പ്രമുഖ പീഡിയാട്രീഷനും കടയ്ക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്ടറുമായ അനസിന്റെയും ഡോക്ടർ ആൻസിയുടെയും ( ആൻസി ഹോസ്പിറ്റൽ വെഞ്ഞാറമൂട് )രണ്ടാമത്തെ മകൻ വെഞ്ഞാറമൂട് ആൻസി കോട്ടേജിൽ അമൻ മുഹമ്മദ് ( 16) ആണ് മരിച്ചത്.

പുലർച്ചെ മൂന്നു മണിയോടെ കഴക്കൂട്ടം ലുലു മാളിനും വെൺപാലവട്ടത്തിനും ഇടയ്ക്കായിരുന്നു അപകടം. അമാന്റെ സഹോദരൻ ആദിൽ അടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

വെഞ്ഞാറമൂട് ജുമാ മസ്ജിദിൽ 27 ആം രാവിന്റെ പ്രാർത്ഥനകളിൽ പങ്കെടുത്ത ഇവർ അത്താഴം കഴിക്കുന്നതിനായി പൊകാവേയാണ് അപകടം എന്നറിയുന്നു.നാലഞ്ചിറ സെന്റ് തോമസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!