ലളിതഗാനം, കവിതാ പരായണം, നാടൻ പാട്ട്, അഭിനയ മത്സരം,പ്രസംഗമത്സരം എന്നീ പരിപാടികളുടെ വിജയങ്ങൾക്ക് ശേഷം വക്കം മീഡിയയുടെ നേതൃത്വത്തിൽ റിഥം ബീസ്റ്റ് ഓർഗസ്ട്രാ സിനിമ ഗാനമത്സരം (സെമി ക്ലാസിക്കൽ ) സംഘടിപ്പിക്കുന്നു.
റിട്ടയേർഡ് എഇഒ സിവി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ വക്കം മീഡിയയുടെ വർക്കല ഓഫീസിൽ വച്ചു നടന്ന കോർഡിനേക്ഷൻ കമ്മിറ്റിയിലാണ് തീരുമാനം കൈക്കൊണ്ടത്. കമ്മിറ്റി അംഗങ്ങളായ ഷിബു എമിൽ ,ജോണി ക്രെയോള, ഷീജ ദിപു, രമണിടീച്ചർ, ഇന്ദുരാജീവ് ,സുരേഷ് ശ്രീദീപം,ബിനുതമ്പി തുടങ്ങിയവർ പങ്കെടുത്തു.
രണ്ട് തലത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 8,9,10,11,12 ക്‌ളാസുകളിലെ വിദ്യാർഥികളിൽ നിന്നും, 35 വയസ്സിനു മേലെ പ്രായമുള്ളവരിൽ നിന്നുമാണ് മത്സരത്തിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നത്. ജഡ്ജസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓഡിഷൻ റൗണ്ടിൽ നിന്നുമാണ് മത്സരാർത്ഥികളെ യോഗ്യത റൗണ്ടിലേക്ക് തെരെഞ്ഞെടുക്കുന്നത്.
അപേക്ഷകൾ (17.04.2023 )തിങ്കൾ മുതൽ (28-04-2023 )സ്വീകരിക്കുന്നതാണ്. മത്സരാർത്ഥികൾ തങ്ങളുടെ പാട്ടുകൾ ശബ്ദ സന്ദേശമായി താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചാൽ മതിയാകുന്നതാണ്. ഫൈനൽ മത്സരങ്ങൾ നേരിട്ടുള്ള വേദിയിൽ വെച്ചാകും നടത്തുക.
ഗാനങ്ങൾ അയക്കേണ്ട വാട്ട്‌സ്ആപ് നമ്പർ 8136993188,+971 50 375 8945
കൂടുതൽ വിവരങ്ങൾക്ക് 8891345369,7907045366,9605232887 എന്നീ നമ്പറിൽ ബന്ധപ്പെടുക