അഞ്ചുതെങ്ങ് സ്വദേശിയായ യുവാവ് യു.എ.ഇയിൽ മരണപ്പെട്ടു.

ei85E0H7928

അഞ്ചുതെങ്ങ് സ്വദേശിയായ യുവാവ് യു.എ.ഇയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടു. അഞ്ചുതെങ്ങ് കായിക്കര കപാലീശ്വരം കൊഞ്ഞാന്തിട്ടയിൽ സുമേഷ് (38) ആണ് (യു.എ.ഇ) അബുദാബിയിൽ വച്ച് ഹൃദയസ്തംഭനത്തെതുടർന്ന് മരണമടഞ്ഞത്. കഴിഞ്ഞ 15 നായിരുന്നു സംഭവം.

അബുദാബിയിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്തിരുന്ന സുമേഷ് ജോലി കഴിഞ്ഞ് റൂമിലെത്തി വിശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായ് മോർച്ചറിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!