‘മാലിന്യമുക്ത മംഗലപുരം’ ക്യാമ്പയിനു തുടക്കം

eiV4OTV27648

മംഗലപുരം ഗ്രാമപഞ്ചായത്തിലെ മഴക്കാല ശുചീകരണം മാലിന്യമുക്ത മംഗലപുരം ക്യാമ്പയിനുകളുടെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ പൊതുകെട്ടിടങ്ങളും മാലിന്യം നിക്ഷേപിച്ചിരുന്ന പൊതു ഇടങ്ങളും മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ നേത്ര്വത്വത്തിൽ ശുചിയാക്കി. പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം നിർവ്വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
വനജകുമാരി, ആരോഗ്യ വിദ്യാഭ്യാസ സാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ .പി ലൈല ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ .എസ് ,പഞ്ചായത്ത്
അംഗങ്ങളായ വി .അജികുമാർ, കെ കരുണാകരൻ , തോന്നയ്ക്കൽ രവി ,ശ്രീചന്ദ് , കുടുംബശ്രീ , തൊഴിലുറപ്പ് ഹരിത കർമ്മ സേന പ്രവർത്തകർ ,ഗ്രാമപഞ്ചായത്ത്, തൊഴിലുറപ്പ് ഘടക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ ഓഫീസിൽ കെട്ടിടങ്ങളും സ്കൂളുകളും അങ്കണവാടികളും ബഡ്‌സ് സ്കൂളും പകൽ വീടും മാലിന്യ വിമുക്തമാക്കി. വൃത്തിയാക്കിയ പൊതു ഇടങ്ങളിൽ മാലിന്യം വീണ്ടുനിക്ഷേപിക്കാതിരിക്കാനുള്ള ബോർഡുകൾ സ്ഥാപിക്കുകയും ബോധവൽകരണം നടത്തുകയും ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!