സീതി സാഹിബ് സ്മൃതിയിൽ കടൽകടന്ന് എത്തിയ അബുദാബി കെഎംസിസിയുടെ കാരുണ്യം

IMG-20230418-WA0076

ചിറയിൻകീഴ് – മുൻ സ്പീക്കർ കെ.എം സീതി സാഹിബിൻ്റെ സ്മൃതിദിനത്തിൽ അബുദാബി കെഎംസിസി ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ഈദ് കിറ്റുകൾ പുതുക്കുറിച്ചി പെരുമാതുറ പ്രദേശത്ത് വിതരണം ചെയ്തു

തൊഴിലില്ലായ്മ കാരണം ദുരിതവും അനുഭവിക്കുന്ന ഏറ്റവും അർഹരായ മത്സ്യത്തൊഴിലാളി മേഖലയിലേക്ക് കാരുണ്യം എത്തിക്കാൻ കഴിഞ്ഞതിൽ ഉള്ള ചാരിതാർത്ഥ്യത്തിലാണ് അബുദാബി കെ.എം സി സി സിസി തിരുവനന്തപുരം ജില്ലയ്ക്ക് കീഴിയിലുള്ള ചിറയിൻകീഴ് നിയോജകമണ്ഡലം പ്രവർത്തകർ.

പുതുക്കുറിച്ചി ഷറഫുദ്ദീൻ നഗറിൽ നടന്ന റമളാൻ സംഗമത്തിൽ വച്ച് മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം മൺവിള സൈനുദ്ദീൻ റിലീഫ് വിതരണം ചെയ്തു .മുസ്ലിം ലീഗ് ചിറയിൻകീഴ് നിയോജകമണ്ഡലം ഭാരവാഹി കടവിളാകം കബീർ അധ്യക്ഷത വഹിച്ചു .മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ എം എസ് കമാലുദ്ദീൻ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് സീതീ സാഹിബ് അനുസ്മരണം പ്രഭാഷണം നടത്തി .
മുസ്ലിം ലീഗ് _യൂത്ത് ലീഗ് നേതാക്കളായ അൻസർ പെരുമാതുറ, ഷാജഹാൻ, സിയാദ്, ഷാജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!