പലിശ മാഫിയയുടെ ആക്രമണം ; പോലീസ് കേസെടുത്തു

IMG_20230418_21440780

പലിശ മാഫിയ യുവാവിനെ ആക്രമിച്ച സംഭവത്തിൽ കിളിമാനൂർ പോലീസ് കേസെടുത്തു. എന്നാൽ നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന ആരോപണമുയരുന്നുണ്ട് .

കിളിമാനൂർ കുന്നുമ്മേൽ സ്വദേശി സഞ്ജു ,കിച്ചു എന്ന് വിളിക്കുന്ന പ്രവീൺ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് എഫ് ഐ ആർ ഇട്ട് കേസെടുത്തിരിക്കുന്നത് .
കിളിമാനൂർ പൊരുന്തമൺ പ്ലാവിള വീട്ടിൽ മണിലാലിൻറെ മകൻ ഹരീഷി (32)നെയാണ് ഞായറാഴ്ച്ച വെകുന്നേരം 5 മണിയോടെ ആക്രമിച്ചത് .

ഹരീഷിന് കൊടുക്കാനുള്ള ചെക്കും കരാർ പത്രവും തിരികെ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി മുളക് പൊടി കലക്കിയൊഴിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് എഫ് ഐ ആറിൽ പറയുന്നു.

മീറ്റർ പലിശ കൊള്ളപ്പലിശ തുടങ്ങി വിവിധ പേരുകളിലാണ് അറിയപ്പെടുന്നത് .മാർക്കറ്റ് കേന്ദ്രീകരിച്ചും ,വസ്തു വിലയാധാരം എഴുതി വെപ്പിച്ചും ,വാഹനത്തിൻറെ ബുക്കും മറ്റുപേപ്പറുകളും ജാമ്യമായി വാങ്ങിയും പണം കടം കൊടുക്കുകയും ,പലിശ മുടങ്ങിയാൽ ഭീഷണി ,തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിക്കാൻ തുടങ്ങിയ നടപടികളും പലിശ സംഘം ചെയ്യാറുണ്ടെന്നാണ് പുറത്തു വരുന്ന വിവരം . എന്നാൽ ഇത്തരം സംഭവങ്ങൾക്ക് പോലീസ് വേണ്ടത്ര ഗൗരവം കൊടുക്കാറില്ലെന്ന ആക്ഷേപമുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!