കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതിന്റെ 32-)0 വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ജില്ലയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാ മിഷൻ പഠിതാവായ ആറ്റിങ്ങൽ വേലാംകോണം സ്വദേശി എസ്.അനിതകുമാരിക്ക് ഉപഹാരം നൽകി. കാര്യവട്ടം ക്യാമ്പസിൽ സോഷ്യോളജിയിൽ ഡിഗ്രിക്ക് ചേർന്നതിൽ മന്ത്രി പ്രത്യേകം ആശംസകൾ പറയുകയുണ്ടായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം സാക്ഷരതാ സന്ദേശം നൽകി. അനിതകുമാരി സ്വന്തമായി എഴുതിയ തുല്യതാ പഠന ഗാനം ആലപിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ , സാക്ഷരതാ മിഷൻ അസി.ഡയറക്ടർ ഡോ.ജെ. വിജയമ്മ, ജില്ലാ കോ-ഓഡിനേറ്റർ ടോജോ ജേക്കബ്, സജീവ് ആറ്റിങ്ങൽ നഗരസഭാ നോഡൽ പ്രേരക് മിനി രേഖ തുടങ്ങിയവർ പങ്കെടുത്തു