കേരളീയ സമൂഹം ജാതീയതയിലേക്കും അന്ധ വിശ്വാസങ്ങളിലേക്കും തിരിച്ചു പോകുന്നു- പ്രൊഫ.കാർത്തികേയൻ നായർ

IMG-20230420-WA0002

ആറ്റിങ്ങൽ:കേരളീയ സമൂഹം ജാതീയതയിലേക്കും അന്ധ വിശ്വാസങ്ങളിലേക്കും തിരിച്ചു പോകുന്നതായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും സാംസ്കാരിക പ്രവർത്തകനും ആയ പ്രൊഫ.കാർത്തികേയൻ നായർ അഭിപ്രായപ്പെട്ടു.

ചിറയിൻകീഴ് താലൂക്ക് സർക്കിൾ സഹകരണ യൂണിയനും ആറ്റിങ്ങൽ അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക സെമിനാർ ഉൽഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ജാതീയതയും പൗരോഹിത്യവും വർദ്ധിച്ചു വരുന്നു. മുൻ തലമുറ വേണ്ട എന്ന് പറഞ്ഞവയിലേക്ക് സമൂഹം പോകുന്നു. ഇത് നാം വളർത്തിയെടുത്ത സാംസ്കാരിക അടിത്തറ നഷ്ടപ്പെടുത്തുകയും വിശ്വാസത്തിൻ്റെ മറവിലെ കച്ചവട താൽപര്യങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യും. കുടുംബങ്ങളിൽ നിന്നുമാണ് സാംസ്കാരിക പ്രവർത്തനം ആരംഭിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സർക്കാരിന്റെ 100 ദിന കർമ്മപരിപാടികൾ ഉൾപ്പെടുത്തി സംസ്ഥാനത്ത് 100 കേന്ദ്രങ്ങളിൽ സാംസ്കാരിക പരിപാടികളും ചർച്ചകളും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി സഹകരണ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും പ്രത്യേക ഡ്രസ് കോഡിൽ ആണ് സെമിനാറിലും ജോലിക്കും ഹാജരായത്.

ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ രാമചന്ദ്രൻ അദ്ധ്യക്ഷത നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം എം മുരളീധരൻ സ്വാഗതവും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫസർ വി കാർത്തികേയൻ നായർ സാംസ്കാരിക മേഖലയിലെ നയങ്ങൾ,പുത്തൻ ആശയങ്ങൾ എന്ന വിഷയത്തിൽ സെമിനാർ അവതരണവും തുടർന്ന് വിഷയത്തിന്മേലുള്ള ചർച്ചയും നടന്നു. സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം വി വിജയകുമാർ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!