തോന്നയ്ക്കൽ കുടവൂർ ധമനം സാഹിത്യ വേദിയുടെ എം. കെ വിദ്യാധരൻ സ്മാരക പ്രഥമ സാഹിത്യ പുരസ്കാരത്തിന് അഹമ്മദ് ഖാന്റെ രാവെളിച്ചം എന്ന കവിതാ സമാഹാരം തെരഞ്ഞെടുത്തിരിക്കുന്നു. ഡോ. എസ്. ഭാസിരാജ്, ഡോ.ആർ.രഘുനാഥൻ, പ്രൊഫ.എസ് രാധാകൃഷ്ണൻ നായർ എന്നിവരടങ്ങിയ സമിതിയാണ് വിധി നിർണയം നടത്തിയത്. പതിനോയിരത്തി ഒരുനൂറ്റി പതിനൊന്ന് (11111) രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വേങ്ങോട് ജംഗ്ഷനിൽ കൂടുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ സമ്മാനിക്കുന്നു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ശ്രീ വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തുന്നു
