കിണറ്റിൽ വീണ കരടി ചത്തു

untitled-1-1082178

കോഴിയെ പിടിക്കുന്നതിനിടെ വീട്ടുകിണറ്റിൽ വീണ കരടി ചത്തു. വനംവകുപ്പ്‌ മയക്കുവെടിവച്ച കരടിയെ അഗ്നിരക്ഷാസേനയാണ്‌ കരയ്‌ക്കെത്തിച്ചത്‌. വെടിയേറ്റ്‌ വെള്ളത്തിൽ മുങ്ങിപ്പോയ കരടി രക്ഷപ്പെടില്ലെന്ന്‌ ഏറെക്കുറേ ഉറപ്പായിരുന്നു. വെള്ളനാട്‌ കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍ ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ്‌ കരടി വീണത്‌. അരുണിന്റെ അയൽവാസിയുടെ വീട്ടിലെ രണ്ടു കോഴികളെ കരടി പിടികൂടി. മൂന്നാമത്തെ കോഴിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു. ഇതിനെ പിടിക്കുന്നതിനിടെയാണ്‌   കിണറ്റിലേക്ക് വീണത്‌. കിണറ്റിൽ എന്തോ വീഴുന്ന  ശബ്‌ദം കേട്ട്‌ അരുൺ പുറത്തേയ്ക്കിറങ്ങി നോക്കിയപ്പോഴാണ്‌ കരടിയാണ്‌ കിണറ്റിൽ വീണതെന്ന്‌ കണ്ടത്‌. തുടർന്നു വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!