നെടുമങ്ങാട്ട് മൺച്ചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതി വിതരണോദ്ഘാടനം

IMG_20230420_164710

നെടുമങ്ങാട് നഗരസഭയുടെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ വാർഷിക പദ്ധതി 2022-23 ഉൾപ്പെടുത്തി “വീട്ടമ്മമാർക്കായുള്ള മൺച്ചട്ടിയിൽ ‘പച്ചക്കറി കൃഷി പദ്ധതി”യുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ നിർവ്വഹിച്ചു .

ചടങ്ങിന് വൈസ് ചെയർന്മാൻ എസ്സ് .രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ,വികസന കാര്യ സ്റ്റാൻ്റിംഗ്
ചെയർപേഴ്സൺ സിന്ധു.എസ്സ് പദ്ധതി വിശദ്ധീകരിച്ചു സംസാരിച്ചു ,ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർന്മാൻ വി .സതീശൻ ,മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർന്മാൻ പി.ഹരികേശൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ അജിത, വാർഡ് കൗൺസിലർ പുലിപ്പാറ ക്യഷ്ണൻ, മുനിസിപ്പാലിറ്റി സൂപ്രണ്ട് സുനിൽ ,കൃഷി അസിസ്റ്റൻറ് സാബു ,പ്രകാശ് എന്നിവർ ആശംസങ്ങൾ അറിയിച്ചു സംസാരിച്ചു.

നഗരസഭാ ജീവനക്കാർ ,കൃഷിഭവൻ ഉദ്യോഗസ്ഥർ ,കുടുംബശ്രീ അംഗങ്ങൾ ,നെടുമങ്ങാട് കാർഷിക കർമ്മ സേനാംഗങ്ങൾ ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ഭക്ഷ്യ സുരക്ഷയ്ക്കായി എല്ലാ വീടുകളിലുംജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!