ഗൃഹദ്ധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണ വിതരണം, സബ്ജില്ലാ തല ഉദ്ഘാടനം

IMG-20230420-WA0107

കിളിമാനൂർ :ഗൃഹാ ധിഷ്ഠിതക വിദ്യാഭ്യാസം നൽകിവരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണ വിതരണം 20/04/23ന് സബ്ജില്ലാതല ഉദ്ഘാടനം ജിഎൽപിഎസ് നാവായിക്കുളം സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന മിന്ഹ ഷെഫീക്കിന്റെ വീട്ടിൽ കിളിമാനൂർ ബി.ആർസിയുടെ നേതൃത്വത്തിൽ നടന്നു . നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ സവാദ് അധ്യക്ഷത വഹിച്ചു.ബി പി സി വി ആർ സാബു സ്വാഗതം പറഞ്ഞ് പദ്ധതി വിശദീകരണംനടത്തി. ഐ ഇ ഡി ചാർജ് വഹിക്കുന്ന സ്മിത പി കെ , ട്രെയിനർ വിനോദ് തന്നെ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് എസ് ഷാജഹാൻ എന്നിവർ ആശംസ അറിയിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ അനശ്വര എസ് കുമാർ നന്ദി അറിയിച്ചു.

കിളിമാനൂർ ബി.ആർസിയുടെ പരിധിയിൽ 65 ഓളം കുട്ടികൾക്ക് ഗൃഹാ ധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ നേതൃത്വത്തിൽ ആഴ്ച്ചയിൽ ഒരു ദിവസം ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരികയും തുടർന്നുള്ള പഠനത്തിനു വേണ്ടിയിട്ടുള്ള പഠനോപകരണങ്ങൾ സമഗ്ര ശിക്ഷി കേരളയുടെ കീഴിൽ വർഷം തോറും നൽകി വരികയും ചെയ്യുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!