ഇന്ത്യൻ നിർമ്മിത വിദേശമദ്യം സൂക്ഷിച്ചുവച്ച് വില്പന നടത്തിവന്ന മന്ത്രി സതി അറസ്റ്റിൽ

eiWLC3C72885

വാമനപുരം : വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറും സംഘവും ചേർന്ന് ഇന്നലെ രാത്രി താന്നിമൂട്,പനയമുട്ടം ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ  KL-16-M-2848 നമ്പർ ആക്ടീവ സ്കൂട്ടറിൽ അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സൂക്ഷിച്ചുവച്ച് വില്പന നടത്തിവന്ന നെടുമങ്ങാട് കുറുപുഴ പനയമുട്ടം കിഴക്കുംകര വീട്ടിൽ മന്ത്രി സതി എന്ന് വിളിക്കുന്ന സതീന്ദ്രൻ നായരെ അറസ്റ്റ് ചെയ്തു കേസെടുത്തു.

വിവിധ ബിവറേജസ് ഷോപ്പുകളിൽ നിന്നും പലപ്രാവശ്യമായി വാങ്ങുന്ന മദ്യം അമിത വില ഈടാക്കിയാണ് പ്രതി ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തു കൊണ്ടിരുന്നത്. പ്രതിയുടെ മദ്യകച്ചവടത്തെ കുറിച്ച് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരുന്നത്. മദ്യ വില്പന നടത്തി ലഭിച്ച പണവും ടിയനിൽ നിന്നും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമന്റ് ചെയ്തു.

പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ,  സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, വിനു, റിജു ഷിജിൻ  വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹിമാലത എന്നിവരും ഉണ്ടായിരുന്നു.

വാമനപുരംഎക്സൈസ് റെയിഞ്ച് പരിധിയിലെ മദ്യ-മയക്കുമരുന്ന് വിൽപ്പനയും, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും  മറ്റും സംബന്ധിച്ച പരാതികൾ 0472-28375059400069421 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും,   ലഭിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ച്  പരിശോധനകൾ നടത്തി കർശന നിയമനടപടിയിൽ സ്വീകരിക്കുന്നതാണെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!