നാവായിക്കുളം സ്കൂൾ അടിച്ചു തകർത്തത് സമൂഹത്തോട് ചെയ്ത കുറ്റം – മന്ത്രി വി ശിവൻകുട്ടി സ്കൂൾ സന്ദർശിച്ചു

IMG-20230421-WA0026

നാവായിക്കുളം ഗവൺമെന്റ് ഹയർസെക്കണ്ട byറി സ്കൂൾ അടിച്ചു തകർത്തത് സമൂഹത്തോട് ചെയ്ത കുറ്റമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

10 ലക്ഷത്തിൽപരം രൂപയുടെ നഷ്ടം ഈ പൊതു വിദ്യാലയത്തിന് ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. അക്രമികൾ ശൗചാലയവും ജലവിതരണ സംവിധാനവും അടിച്ചു തകർത്തു. ക്ലാസുകളിൽ അടിച്ചു തകർക്കാൻ പറ്റിയവ ഒക്കെ തകർത്തു. സ്‌കൂളിന് തീവെക്കാനും ശ്രമമുണ്ടായി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

വലിയ ഗൗരവത്തോടെയാണ് സർക്കാർ ഇക്കാര്യങ്ങൾ നോക്കിക്കാണുന്നത്. പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കുറ്റവാളികൾക്ക് രക്ഷപ്പെടാൻ ആവാത്ത വിധം നിയമ പോരാട്ടം ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വർക്കല എം എൽ എ വി ജോയും മന്ത്രിയോട് ഒപ്പം ഉണ്ടായിരുന്നു.സ്കൂൾ അധികൃതരുമായും രക്ഷിതാക്കളുമായും ഇരുവരും ആശയവിനിമയം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!