വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റയും അഹല്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഐരുമൂല ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നാളെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണിവരെ ഐരുമൂലക്ഷേത്രത്തിനു സമീപമുള്ള വി.ആർ.എ. ഓഫീസിൽ വച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നതാണ്. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് നിർവ്വഹിക്കുന്നു. ക്യാമ്പിൽ ആരോഗ്യ ചികിൽസാ ഹെൽത്ത് കാർഡ് കൊണ്ടുവരുന്നവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 8547170887.
