കവലയൂർ കാവിളാകം ഏലയിൽ വൻ തീപിടുത്തം ഉണ്ടായി

മണമ്പൂർ : കവലയൂർ കാവിളാകം ഏലയിൽ വൻ തീപിടുത്തം ഉണ്ടായി. ഞായറാഴ്ച ഉച്ചയോടെയാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ടാണ് നാട്ടുകാർ തീ പിടിച്ചത് അറിയുന്നത്. മൂന്ന് മണിക്കൂറോളം തീ പടർന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തി ഏറെ പരിശ്രമിച്ച് തീ അണച്ചു.

വിവരം അറിഞ്ഞ ഉടൻ തന്നെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ നഹാസ്, വൈസ് പ്രസിഡന്റ്‌ ലിസി വി തമ്പി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ, 15ആം വാർഡ് മെമ്പർ സുരേഷ്കുമാർ , 13ആം വാർഡ് മെമ്പർ ഒലീദ്, 5ആം വാർഡ് മെമ്പർ മുഹമ്മദ്‌ റാഷിദ്‌ തുടങ്ങിയ ജനപ്രതിനിധികൾ നേതൃത്വം നൽകി. ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക സ്ഥലം സന്ദർശിച്ചു. തഹസീൽദാർ, വില്ലേജ് ഉദ്യോഗസ്ഥർ, പോലീസ് തുടങ്ങിയവർ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!