ആറ്റിങ്ങൽ :കുടുംബശ്രീ യുടെ ഇരുപത്തിയഞ്ചാമത് വാർഷികാഘോഷം ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് ആഘോഷമാക്കി. അവനവഞ്ചേരി ദാറുസ്സലാം ഹാളിൽ നടന്ന വാർഷിക ആഘോഷത്തിൽ അമ്പലമുക്കു വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെയും, കുട്ടികളുടെയും കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും കലാപരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനവും ആറ്റിങ്ങൽ നഗര സഭ ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ എ. നാജാം നിർവ്വഹിച്ചു.വാർഡ് കൗൺസിലർ കെ. ജെ. രവികുമാർ, നഗരസഭ സി. ഡി. എസ്. ചെയർപേർസൺ റീജ, വാർഡ് എ. ഡി. എസ്. എ.അജിതകുമാരി, വാർഡ് വികസനകമ്മിറ്റി അംഗം പി. ജയചന്ദ്രൻ നായർ, റെസിഡൻസ് ഭാരവാഹികളായ രാജേഷ് കൈപ്രത്ത്, റിജു, ആശവർക്കർ ഷൈലദാസ് തുടങ്ങിയവർ സംസാരിച്ചു.
