മണമ്പൂർ തോപ്പുവിളയിൽ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ് ഗർഭിണിയായ യുവതി മരിച്ചു

ei450Z438948

മണമ്പൂർ തോപ്പുവിളയിൽ ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് വീണ ഒന്നരമാസം ഗർഭിണിയായ യുവതി മരണപ്പെട്ടു. ആഴംകോണം തോപ്പുവിളയിൽ കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ആയിരുന്നു ദാരുണമായ സംഭവം. കുഴിവിള വീട്ടിൽ രാജീവ് ഭദ്ര ദമ്പതികളുടെ മകൾ സുമിന( 22) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് ഭർത്താവുമൊത്ത് യാത്ര ചെയ്യുമ്പോൾ ആയിരുന്നു സംഭവം. ഓട്ടോയിൽ വച്ച് ഭർത്താവുമായി വാക്കു തർക്കം ഉണ്ടായതായും തുടർന്ന് ചാടിയതായും പറയപ്പെടുന്നു. വീഴ്ചയുടെ ആഘാതത്തിൽ റോഡിലെ ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചു. ഗുരുതരമായി പരിക്കേറ്റ സുമിനയെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.പിന്നീട് ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. കൂലിപ്പണിക്കാരനായ രാജീവിന്റെ രണ്ടു മക്കളിൽ മൂത്തയാളാണ് സുമിന. ഒരു വർഷം മുമ്പാണ് കല്ലമ്പലം പാവല്ല സ്വദേശി അഖിലമായുള്ള സുമിനയുടെ വിവാഹം നടന്നത്.
പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!