കടയ്ക്കാവൂർ ഏലാപ്പുറം- മാമൂട് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു

IMG_20230424_211847

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ ഏലാപ്പുറം- മാമൂട് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷിന്റെ ഡിവിഷൻ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം നടക്കുന്നത്.

2021-22 സാമ്പത്തിക വർഷത്തിൽ ഈ റോഡ് നിർമ്മാണത്തിന് വേണ്ടി ജില്ലാ പഞ്ചായത്തിൽ നിന്നും 25 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. ഇതോടെ 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡിന്റെ നിർമ്മാണം പൂർത്തീകരിയ്ക്കുന്നത്. തുടർന്ന് നടന്ന പൊതുയോഗം ജില്ലാഞ്ചായത്തംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഷീല അധ്യക്ഷത വഹിച്ച യോഗത്തിന് വാർഡ് മെമ്പർ എം .ഷിജു സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രാജീവ് , അഞ്ചാം വാർഡ് മെമ്പർ യമുന, സിപിഐഎം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!