ശാസ്തവട്ടം ശ്രീ ധർമ്മശാസ്താ മേടഉത്രമഹോൽസവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറംചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശിവകുമാർ അധ്യക്ഷനായി. സെക്രട്ടറി ഗിരീഷ് ബാബു സ്വാഗതം പറഞ്ഞു.
മംഗലപുരംഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജികുമാർ, അരുൺ കുമാർ എന്നിവർ സംസാരിച്ചു. ഉൽസവകമ്മിറ്റി ജോയിന്റ് കൺവീനർ ആർ. ഷൈജു നന്ദി പറഞ്ഞു.
സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രതിഭകൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഉൽസവം മെയ് 2 ന് ആറാട്ട് ഘോഷയാത്രയോടെ അവസാനിക്കും.