മീനാങ്കലില്‍ സപ്ലൈകോ മാവേലി സ്റ്റോര്‍ തുറന്നു

IMG-20230426-WA0050

ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കലില്‍ സപ്ലൈകോ ആരംഭിച്ച മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നവീകരിച്ചതും പുതിയതുമായ 87 മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 2016ലെ വിലയ്ക്ക് 13 ഇനം ഉത്പന്നങ്ങളാണ് മാവേലി സ്റ്റോറുകള്‍ വഴി നല്‍കുന്നത്. മിതമായ നിരക്കില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന മാവേലി സ്റ്റോറുകള്‍ സാധാരണ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്നും മന്ത്രി പറഞ്ഞു. സ്റ്റോറിലെ ആദ്യ വില്പനയും മന്ത്രി നിര്‍വഹിച്ചു. ജി സ്റ്റീഫന്‍ എം.എല്‍.എ അധ്യക്ഷനായി.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് മാവേലി സ്റ്റോര്‍ തുറന്നത്. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച മൂന്നാമത്തെ മാവേലി സ്റ്റോറാണ് മീനാങ്കലിലേത്. നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് പ്രദേശവാസികള്‍ക്ക് ലഭ്യമാക്കുന്നതിന് സപ്ലൈകോയുടെ ഈ സംരംഭം സഹായകമാകും. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹന്‍, മറ്റ് ജനപ്രതിനിധികള്‍, സപ്ലൈകോ മേഖലാ മാനേജര്‍ ജലജ.ജി.എസ്.റാണി എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!