തട്ടത്തുമല പാറയിൽ ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും പുണർതം മഹോത്സവവും

IMG-20230426-WA0156

തട്ടത്തുമല ആയിരവല്ലി പാറയിൽ ഭഗവതിക്ഷേത്രത്തിലെ ഏഴാംമത് പ്രതിഷ്ഠാ വാർഷികവും പുണർതം മഹോത്സവവും 2023 ഏപ്രിൽ 24, 25, 26 (1198 മേടം 10, 11, 12) തിങ്കൾ, ചൊവ്വ, ബുധൻ തീയതികളിൽ നടക്കുന്നു.ഏപ്രിൽ 25 രാവിലെ ക്ഷേത്രസാന്നിധിയിൽ നടന്ന സമൂഹപൊങ്കാല ചലച്ചിത്ര സീരിയൽ താരം സരിത ബാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.ക്ഷേത്രചടങ്ങുകൾക്ക് പുറമെ രാത്രി 7 ന് നൃത്തസന്ധ്യ, രാത്രി 9 ന് ആലപ്പി തീയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം’മഴ നനയാത്ത മക്കൾ’.

ഏപ്രിൽ 26 വൈകുന്നേരം എഴുന്നളത്ത് ഘോഷയാത്ര.സർവ്വാഭീഷ്ട വരദായിനിയായ പാറയിൽ തമ്പുരാട്ടിയുടെ തിരുവുടവാളിനും തച്ചിലമ്പിനും അകമ്പടിയായി പഞ്ചവാദ്യം, മുത്തുക്കുടകൾ, തംബോലമേളം, ശിങ്കാരിമേളം, നാസിക് ഡോൾ, ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ, കെട്ടുകാഴ്ചകൾ എന്നിവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പുത്തേറ്റുകാട് അപ്പുപ്പൻനട, ശാസ്താംപൊയ്ക പാലയിൽ ക്ഷേത്രം, തട്ടത്തുമല, നെടുമ്പാറ, പറണ്ടക്കുഴി, വണ്ടിത്തടം തിരിച്ച് ഫിസ്റ്റ് ജംഗ്ഷൻ എത്തി താലപ്പൊലിയുടെയും വിളക്കിന്റെയും അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ സമാപിക്കുന്നു.
രാത്രി 9:30 ന് കാഞ്ഞിരപ്പള്ളി അമലയുടെ സൂപ്പർമെഗാഹിറ്റ് ഗാനമേളയും നടക്കും.
.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!