ചെറുന്നിയൂരിൽ യു. ഡി. എഫ്. ധർണ്ണ.
വർക്കല:ജനങ്ങളെ പരമാവധി ഉപദ്രവിക്കുവാൻ പിണറായി വിജയൻ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുൻ എം. എൽ. എ. വർക്കല കഹാർ അഭിപ്രായപ്പെട്ടു.
വിലക്കയറ്റവും നികുതി ഭാരവും കൊണ്ട് ജനങ്ങളുടെ നട്ടെല്ലും നടുവും ഒടിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുന്നിയൂർ മണ്ഡലം യു. ഡി. എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.
ഡി. സി. സി. മെമ്പറന്മാരായ എം. ജഹാംഗീർ, താന്നിമൂട് എസ്. സജീവൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികല, വൈസ് പ്രസിഡന്റ് എം. തൻസീൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് രാമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. എസ്. ഷാലിബ്, നേതാക്കളായ കെ. വിക്രമൻ നായർ, റോബിൻ കൃഷ്ണൻ, ആറ്റിങ്ങൽ അനിൽ, താന്നിമൂട് മനോജ് തുടങ്ങിയവർ സംസാരിച്ചു.
നാസറുള്ള,എഡ്മാൻഡ് പെരേര,ജയപ്രകാശ്, ബഷീർ കുട്ടി, സന്തോഷ് താന്നിമൂട്, ശരത് ചന്ദ്രൻ, മനോഹരൻ,രാജേന്ദ്ര ബാബു,വി. പ്രഭാകരൻ നായർ, പാലച്ചിറ സൈഫ്,സുമേഷ്,പന്ത് വിള ബാബു, ബിജുലാൽ തുടങ്ങിയവർ നേതൃത്വം നൽകി.