ആലംകോട് വഞ്ചിയൂരിൽ മാരക സിന്തറ്റിക് ലഹരി പദാർത്ഥമായ എംഡിഎംഎയുമായി 21കാരൻ പിടിയിൽ

eiN6BJK90242

നഗരൂർ മാരക സിന്തറ്റിക് ലഹരി പദാർത്ഥമായ എംഡിഎംഎയുമായി 21കാരൻ പിടിയിൽ.

ആലംകോട് വഞ്ചിയൂർ വൈദ്യശാലമുക്ക് ഊരുകോണം പിള്ളവീട് അപ്പൂപ്പൻ ക്ഷേത്രത്തിനു സമീപം ചരുവിള വീട്ടിൽ സുധീർ( 21)നെയാണ് വീടിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് മാരക സിന്തറ്റിക് ലഹരി പദാർത്ഥമായ എംഡിഎംഎ യുമായി പിടികൂടിയത്

നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈദ്യശാല ജംഗ്ഷനു സമീപം സിന്തറ്റിക് ലഹരി മരുന്ന് വിൽപ്പന നടക്കുന്നു എന്ന് തിരുവനന്തപുരം റൂറൽ എസ്.പി ഡി.ശിൽപ്പ ഐ.പി.എസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ,വർക്കല ഡാൻസാഫ് ടീമുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സുധീർ പിടിയിലായത്.

17 ചെറിയ കവറുകളിലായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിന്ന 2.50 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും കണ്ടെടുത്തു. ഇയാൾക്കെതിരെ എൻഡിപിഎസ് നിയമം അനുസരിച്ചുള്ള മേജർ കേസ്സ് രജിസ്ട്രർ ചെയ്തു നടപടികൾ സ്വീകരിച്ചു.

നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി വി.റ്റി.രാസിത്ത് , ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ തൻസീം അബ്ദുൾ സമദ് , നഗരൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ അമൃത് സിംഗ് നായകം ഡാൻസാഫ് ടീം തുടങ്ങിയവരാണ് അറസ്റ്റിന് നേതൃത്വം കൊടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!