മണമ്പൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടിഘോഷയാത്രയ്ക്ക് കടുവാപ്പള്ളിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

IMG-20230428-WA0003

മണമ്പൂർ : മണമ്പൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടിഘോഷയാത്രയ്ക്ക് കടുവാപ്പള്ളിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിദ്ധമായ മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് കടുവയിൽ മുളയിൽക്കോണം മാടൻ നടയിൽ നിന്നും എത്തി ചേർന്ന കാവടി ഘോഷയാത്രയ്ക്കാണ് കടുവയിൽ ട്രസ്റ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. മതമൈത്രിയുടെയും സഹോദര്യത്തിന്റെയും നേർകാഴ്ചയായിരുന്നു ഒരുമിച്ചുള്ള സ്നേഹ പ്രകടനവും ലഘു ഭക്ഷണ വിതരണവും.

ശീതള പാനീയവും മധുര പലഹാരങ്ങളും ഘോഷയാത്രയിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു. സ്വീകരണത്തിന് കെടിസിടി പ്രസിഡന്റ് ഇ. ഫസിലുദീൻ, ട്രഷറർ ഷെഫീഖ്, മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. നഹാസ്, വാർഡ് മെമ്പർ മുഹമ്മദ് റാഷിദ്‌, കെടിസിടി കമ്മിറ്റി അംഗങ്ങളായ ഷെഫീർ, അബ്ദുൽ ഖലാം, മുനീർ മൗലവി,ഊന്നുകലിൽ സജീർ, സൈഫുദ്ധീൻ ഇടവാറുവിള, ബഷീർ മംഗ്ലാവിൽ, ഹസ്സൻ കല്ലിടുക്കിൽ, റിയാഭ് തുടങ്ങിയവർ നേതൃത്വം നൽകി.സ്വീകരണത്തിന് മുളയിൽക്കോണം മാടൻ നട ക്ഷേത്ര ഭാരവാഹികൾ നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!