വർക്കലയിൽ മരുമകന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു

eiH4CCP97197

വർക്കല : വർക്കലയിൽ മരുമകന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു.വർക്കല ചിലക്കൂർ ഷാനി മൻസിലിൽ ഷാനി(52) ആണ് മരിച്ചത്. മരുമകൻ ശ്യാമുമായി ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ മർമ്മ സ്ഥാനത്ത് ചവിട്ടേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുരുന്നു. മത്സ്യത്തൊഴിലാളിയായിരുന്നു ഷാനി.

ഷാനിയുടെ മൂത്തമകൾ ബീനയുടെ ഭർത്താവ് ആണ് ശ്യാം.കഴിഞ്ഞ ദിവസം രാത്രി ശ്യം ബീനയെ മർദ്ധിച്ചിരുന്നു. മാത്രമല്ല പതിവായി ഇയാൾ ബീനയെ മർദിക്കുന്നെന്ന് കാണിച്ച് ഷാനി വർക്കല സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ അയിരൂർ സ്റ്റേഷനിൽ പരാതി നൽകാൻ പറയുകയും വാർഡ് മെമ്പർ ഷീബയോടൊപ്പം ഇന്ന് രാവിലെ അയിരൂർ സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. തുടർന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഇടവ പഞ്ചായത്തിന് സമീപം വച്ചു ഷാനിയും ബീനയും ഔട്ടോറിക്ഷ ജീവനക്കാരനായ ശ്യാമിനെ കാണുകയും പോലീസിൽ പരാതി നൽകിയതിനെ ചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ശ്യാം ഷാനിയെ മർദിക്കുകയായിരുന്നു. മർമ്മ സ്ഥാനത്ത് ചവിട്ടേറ്റ ഷാനി ബോധരഹിതനായി നിലത്തു വീണു. തുടർന്ന് നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ കൊണ്ട് എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വർക്കല മിഷൻ ആശുപത്രിയിൽ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

സംഭവത്തിൽ അയിരൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരുമകൻ ശ്യാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഭാര്യ ഷീബ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!