നികുതി തീവെട്ടിക്കൊള്ളക്കെതിരെ യു.ഡി.എഫ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റി ഉപരോധം സംഘടിപ്പിച്ചു.

IMG-20230430-WA0090

കണിയാപുരം : പിണറായി സർക്കാരിന്റെ നികുതി തീവെട്ടിക്കൊള്ളക്കെതിരെ ആരോപിച്ച് യു.ഡി.എഫ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അണ്ടൂർക്കോണം പഞ്ചായത്തോഫീസ് ഉപരോധിച്ച് ധർണ്ണ നടത്തി.

ധർണ്ണ മുൻ എം.പി എൻ.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അണ്ടൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും യു.ഡി.എഫ് മണ്ഡലം ചെയർമാനുമായ പി.ഭുവനേന്ദ്രൻ നായർ അദ്ധ്യക്ഷനായി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.എം മുനീർ, മുൻ ജില്ലാ പഞ്ചായത്തംഗവും മുസ്ലിംലീഗ് നേതാവുമായ എസ്.എ.വാഹിദ്, യു.ഡി.എഫ് നേതാക്കളായ അഡ്വ.വെമ്പായം അനിൽകുമാർ, കൊയ്ത്തൂർക്കോണം സുന്ദരൻ, കുന്നുംപുറം അഷ്റഫ്, ആലുവിള വാഹിദ്, പുഷ്പാവിജയൻ, മുരളീധരൻ നായർ, എ. കൃഷ്ണൻകുട്ടി, ബുഷ്റ നവാസ്, സി.കൃഷ്ണൻ , അർച്ചന, അനൂജ അനീഷ്, കരിച്ചാറ നാദർഷ, അൽത്താഫ്, ഫാറൂഖ്, എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!