ലോക തൊഴിലാളി ദിനാചരണവും തൊഴിലാളിയെ ആദരിക്കലും സംഘടിപ്പിച്ചു.

IMG-20230501-WA0125

നെടുമങ്ങാട് :പത്താംകല്ല് വിഐപി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച്

ലോക തൊഴിലാളി ദിനാചരണവും ,
മുതിർന്ന തൊഴിലാളിയെ ആദരിക്കലും, ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കലും, മധുരം വിതരണവും സംഘടിപ്പിച്ചു.തൊഴിലാളി ദിന സംഗമവും, ആദരിക്കലും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും, മുൻ നഗരസഭ കൗൺസിലറും ആയ അഡ്വക്കേറ്റ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. മുൻ മുൻസിപ്പൽ ചെയർമാൻ.
കെ സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മുൻ നഗരസഭ കൗൺസിലർ സി രാജലക്ഷ്മി തൊഴിലാളി ദിന സന്ദേശം നൽകി. റെഡ് ക്രോസ് താലൂക്ക് സെക്രട്ടറി. പുലിപ്പാറ മണികണ്ഠൻ മധുര വിതരണം നടത്തി.
ആശംസകൾ അർപ്പിച്ചുകൊണ്ട് മുഹമ്മദ് ഇല്യാസ്, മാധ്യമപ്രവർത്തകൻ മൂഴിയിൽ മുഹമ്മദ് ഷിബു, സലിം വെറൈറ്റി, അസോസിയേഷൻ ഭാരവാഹികളായ എം നസീർ, വിജയകുമാർ പന്തടിക്കുളം, നാസുമുദ്ദീൻ പത്താം കല്ല്, ഹാഷിർ, സുബൈനാ ബീവി, അസീം, എ.മുഹമ്മദ്, ഷാഹുൽ ഹമീദ്, സന്തോഷ്.എ, അഫ്സൽ.എ,ശ്യാമളയമ്മ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!